Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഡിങ്കി വള്ളങ്ങൾ:ചേറ്റുവ പുഴയിൽ തുറമുഖ വകുപ്പ് പരിശോധന നടത്തി

04 Feb 2026 17:53 IST

MUKUNDAN

Share News :

ചാവക്കാട്:പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഡിങ്കി വള്ളങ്ങൾ നീക്കം ചെയ്യുന്നതിനായി ചേറ്റുവ പുഴയിൽ തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.ചേറ്റുവ പുഴയിൽ വിവിധ ഭാഗങ്ങളിലായി ഡിങ്കി വള്ളങ്ങളും കുളച്ചിൽ സ്വദേശികളുടെ വള്ളങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.ഇവ മൂലം വലകൾക്ക് കേടുപാടുകൾ പറ്റി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഏങ്ങണ്ടിയൂർ പരമ്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമവികസന സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ വകുപ്പ് പരിശോധന നടത്തിയത്.കടപ്പുറം ഏങ്ങണ്ടിയൂർ ഭാഗങ്ങളിൽ പരിശോധന നടത്തും.മെക്കാനിക്കൽ മറൈൻ എൻജിനീയർ എം.ജീവാനന്തിന്റെ നേതൃത്വത്തിൽ 14 പേരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മെക്കാനിക്കൽ ടി.വി.അനീഷ്,കൊല്ലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മെക്കാനിക്കൽ എസ്.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കുക.പ്രാഥമിക പരിശോധനയിൽ 44 ഓളം മുങ്ങിക്കിടക്കുന്ന വള്ളങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.തുറമുഖ വകുപ്പ് കൂടാതെ ഫിഷറീസ് വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് വള്ളങ്ങൾ നീക്കം ചെയ്യുക.വള്ളങ്ങൾ കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.തുടർന്ന് പ്രശ്നത്തിന് പരിഹാര നടപടി സ്വീകരിക്കും.പരമ്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമ വികസന സംഘം സെക്രട്ടറി എ.രാജേന്ദ്ര ബാബു,പ്രസിഡന്റ് പി.എം.ഷാഫി,ട്രഷറർ ബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Follow us on :

More in Related News