Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീനച്ചിലാറ്റിലും വീയപുരം ജലരാജാക്കൻമാർ

29 Sep 2025 21:36 IST

CN Remya

Share News :

കോട്ടയം: മീനച്ചിലാറിന്റെ കരകളെ ത്രസിപ്പിച്ച കോട്ടയം താഴത്തങ്ങാടി ജലമേളയിൽ കൈനകരി വിബിസി തുഴഞ്ഞ വീയപുരം ചുണ്ടൻ ജലരാജാക്കൻമാർ. മത്സരത്തിൽ പള്ളാത്തുരുത്തി പിബിസിയുടെ മേൽപ്പാടം ചുണ്ടനെ പിന്നിലാക്കിയാണ്‌ വീയപുരം ജേതാക്കളായത്‌. പുന്നമട പിബിസിയുടെ നടുഭാഗം ചുണ്ടനാണ്‌ മൂന്നാമത്‌. പുന്നമടക്കായലിന്റെ ഓളങ്ങളെ വിറപ്പിച്ച അതേ ആവേശത്തോടെ മീനച്ചിലാറിലും വീയപുരം വിജയതീരത്തേക്ക്‌ തുഴഞ്ഞടുത്തപ്പോൾ മീനച്ചിലാറിന്റെ കരയാകെ ആവേശത്താൽ ത്രസിച്ചു. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു വിബിസിയുടെ വിജയം. 3.18.080 മിനിറ്റിലാണ്‌ വിബിസി തുഴഞ്ഞെത്തിയത്‌. മേൽപ്പാടൻ ചുണ്ടൻ 3.18.280 മിനിറ്റിലും 3.19.673 മിനിറ്റിൽ നടുഭാഗം ചുണ്ടനും വിജയവര കടന്നു. ഇരുട്ടുകുത്തി ബി ഗ്രേഡ്‌ വള്ളങ്ങളുടെ മത്സരത്തിൽ എറണാകുളം കൊറുംങ്കോട്ട കെബിസി ക്ലബ്‌ തുഴഞ്ഞ താണിയൻ ദ ഗ്രേറ്റ്‌ ഒന്നാമതെത്തി. വെപ്പ്‌ ബി ഗ്രേഡിൽ നടുഭാഗം കൊണ്ടാക്കൽ ബോട്ട്‌ ക്ലബ്ബിന്റെ പിജി കരിപ്പുഴ‍യും ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ കുമരംകരി ബിബിസിയുടെ വേലങ്ങാടനും ഒന്നാമത്‌ എത്തി. ഇരുട്ടുകുത്തി എ ഗ്രേഡിൽ പുളിങ്കുന്ന്‌ ട‍ൗൺ ബോട്ട്‌ ക്ലബ്ബിന്റെ മൂന്നുതൈക്കനും വെപ്പ്‌ എ ഗ്രേഡിൽ തിരുവാർപ്പ്‌ ടിബിസിയുടെ നെപ്പോളിയനും വിജയികളായി. ടൂറിസം വകുപ്പിന്റെയും കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സിബിഎല്ലും 124–-ാമത് ഗെയിൽ കോട്ടയം ബോട്ട് റേസും ഒരുമിച്ചാണ്‌ നടത്തിയത്‌. ജലോത്സവം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു. കലക്ടർ ചേതന്‍കുമാര്‍ മീണയും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും ചേർന്ന്‌ വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണംചെയ്തു.

Follow us on :

More in Related News