Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടയ രജിസ്റ്ററുകൾ കാണാതായ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം

03 Mar 2025 19:59 IST

PEERMADE NEWS

Share News :


പീരുമേട് :

പീരുമേട് താലൂക്ക് ഓഫീസിലെ പട്ടയ രജിസ്റ്ററുകൾ കാണാതായ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്ന് യൂത്ത് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ച്മനോജ് രാജൻ

യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി പീരുമേട് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.

പരുന്തുപാറയിൽ സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ  ഐ.ജി കെ. സേതുരാമൻ, മുൻ ഇടുക്കി ജില്ലാ കള ക്‌ടർ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ 64 പേജിലെ കണ്ടെത്തലുകൾ എന്ന ശീർഷക ത്തിൽ 11-ാമതായിരേഖപ്പെടുത്തിയിരിക്കുന്നത്. പീരുമേട്' താലൂക്ക് ഓഫി സിലെ നമ്പർ വൺ, നമ്പർ ടു പട്ടയ രജിസ്റ്ററുകൾ കാണാതായി എന്നാണ്. പട്ടയം ആവശ്യപ്പെട്ടു അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന താണ്' നമ്പർ വൺ രജിസ്റ്റർ, പട്ടയങ്ങൾ നൽകുമ്പോൾ കൈപ്പറ്റുന്നവ രുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് നമ്പർ ടു രജിസ്റ്റർ. ഈ രണ്ടു രജിസ്റ്ററുകളും നശിപ്പിക്കപ്പെട്ടതായി എസ്ഐടി സംഘം സൂചി പ്പിക്കുന്നു. ഭൂമി കയ്യേറ്റം, വ്യാജ പട്ടയങ്ങളുടെ നിർമ്മാണം എന്നിവ മറച്ചു വയ്ക്കുന്നതിനാണ് പട്ടയരജിസ്റ്ററുകൾ നശിപ്പിച്ചിരിക്കുന്നത്. ആയതിനാൽ പീരുമേട് താലൂക്ക് ഓഫീസ്' പട്ടയവിഭാഗം ഓഫീസുകളിൽ ബന്ധപ്പെട്ട സീറ്റുകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ പങ്കാളിത്വത്തെ സംബന്ധിച്ച് അഭന്വഷണം നടത്തണമെന്നും ബി.എൻ. എസ് 306 പ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉള്ളത്.

Follow us on :

More in Related News