Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 21:07 IST
Share News :
വൈക്കം : വൈക്കം, ടി.വി.പുരം മേഖലകളിലെ രണ്ടുകുട്ടികളുടെ മരണം പകർച്ചപ്പനിമൂലല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ലെന്നും വൈക്കം നഗരസഭയിൽ കഴിഞ്ഞമാസം 20 ന് മരിച്ച 13 വയസുകാരന് മൂത്രനാളിയിലെ അണുബാധ മൂർഛിച്ചതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൃത്യമായ മരണകാരണം അറിയാനാകു എന്നും അധികൃതർ പറഞ്ഞു.
മൂത്രമൊഴിക്കുമ്പോൾ വേദനയെത്തുടർന്നു കുട്ടി ഒക്‌ടോബർ 12 ന് പ്രദേശത്തെ സ്വകാര്യ ഹോമിയോ ഡോക്ടറുടെ ചികിത്സ തേടിരുന്നുവെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം 14 ന് നടത്തിയ ലാബ് പരിശോധനയിൽ മൂത്രത്തിൽ പഴുപ്പ് കണ്ടെത്തുകയും വേദന ശമിച്ചതിനെതുടർന്ന് കുട്ടി ഹോമിയോ ചികിത്സ തുടരുകയും വീട്ടിൽ തന്നെ വിശ്രമിക്കുകയും ഒക്‌ടോബർ 20 ന് മരിക്കുകയും ചെയ്തു. മൂത്രത്തിൽ അണുബാധ സ്ഥിരീകരിച്ചാൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. പറഞ്ഞു.
ടി.വി.പുരത്ത് കഴിഞ്ഞ മാസം 25 ന് മരിച്ച 11 വയസുകാരിയുടെ മരണം ആശുപത്രി ചികിത്സാ രേഖകൾ പ്രകാരം ന്യുമോകോക്കൽ മെനിഞ്ചൈറ്റിസ് ബാധിച്ചത് കാരണമാണെന്ന് ഡി.എം.ഒ. അറിയിച്ചു. മരണസമയത്ത് പനി, തലവേദന, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇത് തലച്ചോറിൽ മെനിഞ്ചൈറ്റിസ് ബാധിച്ചതിൻ്റെ ലക്ഷണമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.