Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കസ്റ്റഡി മർദ്ദനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊലകേസിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുക - എസ്.ഡി.പി.ഐ

09 Sep 2025 11:58 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പോലീസ് കസ്റ്റഡി മർദ്ദനങ്ങളെ തുടർന്നുള്ള സംഭവങ്ങളുടെ നടപടികൾ പോലീസ് നടത്തിയ കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലേക്ക് തള്ളി വിടരുതെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ഇന്ന് ജോലിയിൽ കയറിയത് പോലെയുള്ള സംഭവം പോലീസിന് തന്നെ നാണം കെടുത്തുന്ന സംഭവങ്ങളാണ്. കസ്റ്റഡി മർദ്ദനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല കേസിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് മാറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് എസ് ഡി പി ഐ. തിരൂരങ്ങാടി മണ്ഡലം കമ്മറ്റി.


2023 ഓഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ ഉം അന്വേഷിച്ച കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡാൻസഫ് അംഗളായിരുന്ന ജിനേഷ്, ആൽബിൻ, വിബിൻ, അഭിമന്യു, കൃഷ്ണലാൽ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ നാല് പ്രതികളേയും മാസങ്ങൾക്ക് മുന്നെ തൃശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിയിൽ പ്രവേശിപ്പിച്ചു.


അഞ്ചാം പ്രതിയായ എസ്. ഐ ആയിരുന്ന കൃഷ്ണലാൽ ഇപ്പോഴും സസ്പെൻഷനിലാണ്. ഇയാളാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയും, തല്ലി കൊന്നതിൻ്റെയും കഥകൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. അതിനാൽ ഇയാളെ നിരന്തരം വേട്ടയാടുകയാണെന്നാണ് പുറത്ത് വരുന്ന വിവരമെന്നും, സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത് ഹൈകോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. നേരത്തെ താമിർ ജിഫ്രിക്കെതിരെ പോലീസ് പറഞ്ഞിരുന്ന മയക്ക് മരുന്ന് കഥകൾ അപ്പാടെ അന്വേഷണസംഘം തള്ളിയ മട്ടാണെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് പറയുന്നു.

മാത്രമല്ല ചോദ്യം ചെയ്യലിനിടെ സംഭവിച്ച കൈപ്പിഴ എന്ന തരത്തിലാണ് റിപ്പോർട്ടെന്നും, പ്രതികൾക്കെതിരെ കൊലകുറ്റ വകുപ്പുകൾ ചുമത്താത്തതും, ഉന്നതരെ ഒഴിവാക്കിയുള്ള കുറ്റപത്രവും അന്വേഷണ സംഘത്തിൻ്റെ വിശ്വാസിതയെ ചോദ്യം ചെയ്യുന്നുവെന്നും എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആരോപിച്ചു.


കോൺഗ്രസ്സ് പ്രവർത്തകനെ ലോക്കപ്പിൽ മർദ്ദിച്ച സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്ത് വന്ന സാഹചര്യത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങുന്നത് പോലെ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായവരേയും സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും, മർദ്ദനത്തെക്കാൾ വലുത് തന്നെയാണ് കൊലപാതകമെന്നും,

മർദ്ദന കൊലപാതകങ്ങളടക്കം അരങ്ങേറിയ പോലീസ് സ്റ്റേഷനുകളിലെ സി.സി. ടി. വി.ദൃശ്യങ്ങൾ പുറത്ത് വരികയാണെങ്കിൽ ഏറ്റവും വലിയ ക്രൂര സംഭവങ്ങളായി അത് മാറുമെന്നും, ഇത്തരം ക്രൂരതകൾ നടത്തുന്ന ക്രിമിനലുകളായ പോലീസ്കാരെ എന്ത് ക്രമസമാധാന ചുമതലയാണ് നടപ്പിൽ വരുത്താൻ നിയോഗിക്കുന്നതെന്നും, താമിർജാഫ്രികേസിൽ പ്രതികളായവരെ മുഴുവൻ കണ്ടത്തി പോലീസിൽ നിന്ന് പിരിച്ച് വിടാൻ തയ്യാറാവണമെന്നും എസ്.ഡി.പി ഐ. മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.


മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കൾ, നേതാക്കളായ ടി. വാസു, സിദ്ധീഖ് കെ, മുനീർ എടരിക്കോട്, ശബീർ ബാപ്പു, സുലൈമാൻ കുണ്ടൂർ സംസാരിച്ചു.

Follow us on :

More in Related News