Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ക്രിയാത്മക കൗമാരം കരുത്തും കരുതലും' ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കോളിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു.

24 Feb 2026 10:36 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി സംഘടിപ്പിച്ചു.

അഭിഭാഷകനും, മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ജസിൽ പറമ്പൻ ഉദ്ഘാടനം ചെയ്തു.


കൗമാരകാലത്തിലെ ശാരീരികവും മാനസീകവും സാമൂഹ്യവുമായ മാറ്റങ്ങൾ മനസ്സിലാക്കി സമൂഹത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക, വിദ്യാലയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാക്തീകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. പദ്ധതി കോർഡിനേറ്റർ സമീർ .കെ അധ്യക്ഷനായ പരിപാടിയില്‍ 

മോട്ടിവേഷൻ സ്പീക്കറായ ജിൽവാ ജാൻസൂൺ കൗമാര ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

 

സംസ്ഥാന കലോത്സവ വിജയി ആയിഷാ ലെന.പി.കെ, നിഷാ ദേവി ടീച്ചർ,

കെ.എം.ഇസ്മായിൽ മാസ്റ്റർ, വസീം അഹ്‌സൻ, ഷoലി.കെ, ശബ്ന. കെ, അനന്യ. കെ, നിവേദിയ. യു.കെ, നോഷി.കെ, ഹാദിയാ പി.കെ, ശ്രയ. കെ എന്നിവർ അനുഭവങ്ങള്‍ പങ്കുവെച്ചു.

Follow us on :

More in Related News