Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 20:17 IST
Share News :
മലപ്പുറം : റിസർവ് ചെയ്ത ബെർത്ത് അനുവദിക്കാത്ത റെയില്‍വേക്ക് ഉപഭോക്തൃ കമീഷന്‍റെ പിഴ. മലപ്പുറം കോട്ടക്കല്‍ പുലിക്കോട് തൈക്കാട് ജംഷീദിന്‍റെ പരാതിയില്‍ മലപ്പുറം ഉപഭോക്തൃ കമീഷന്‍റേതാണ് വിധി. പ്രസിഡന്‍റ് കെ. മോഹൻദാസാണ് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും വിധിച്ചത്.
2024 ഏപ്രില്‍ 25ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് (16527) പരാതിക്കാരൻ തല്‍ക്കാലില്‍ സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് അനുവദിച്ച എസ് വണ്‍ കോച്ചിലെ 79 നമ്പർ ബെർത്തില്‍ റിസർവ് ചെയ്യാത്ത അഞ്ച് പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവർ പരാതിക്കാരന് ബെർത്ത് ഒഴിഞ്ഞ് കൊടുത്തില്ല. റെയില്‍ ആപ് വഴി പലതവണ പരാതി നല്‍കി. ടി.ടി.ഇയെ അയച്ചു എന്ന് മറുപടി നല്‍കി അവർ പരാതി അവസാനിപ്പിച്ചു.
തൊട്ടടുത്ത ദിവസം തിരൂർ റെയില്‍വേ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം നല്‍കിയ പരാതി സ്വീകരിക്കാൻ തയാറായില്ല. ഐ.ആർ.സി.ടി.സിക്ക് ഇ-മെയിലായി നല്‍കിയ പരാതിയിലും മറുപടി ലഭിച്ചില്ല. തുടർന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചാണ് പരാതിയുമായി ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
പാലക്കാട് റെയില്‍വേ ഡിവിഷൻ മാനേജർ, ഐ.ആർ.സി.ടി.സി, ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ ഓഫിസ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി
Follow us on :
Tags:
More in Related News
Please select your location.