Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 15:12 IST
Share News :
ചോറ്റാനിക്കരയിൽ ക്രൂര പീഡനത്തിനിരയായ 20 കാരി മരിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചുറ്റിക കൊണ്ട് തലക്കടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആൺ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി കെ.എം അനൂപ് (25) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിൽ
പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മണിക്കൂറുകളോളം പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ അനൂപ് തന്നെയാണ് ഷാൾ മുറിച്ച് താഴെയിട്ടത്. തുടർന്ന് ശബ്ദം കേൾക്കാതിരിക്കാൻ പെൺകുട്ടിയുടെ മൂക്കും വായും ഒരുപോലെ പൊത്തിപ്പിടിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നും പോയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അഞ്ചുദിവസം വെന്റിലേറ്റർ സഹായത്തോടെയാണ് പെൺകുട്ടി ജീവിച്ചത്. തലച്ചോറിന് 90% ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു. കുട്ടിയുടെ ദേഹമാസകലം വലിയ രീതിയിൽ മുറിവേറ്റപ്പാടുകൾ ഉണ്ടായിരുന്നു. കഞ്ചാവ് ,അടിപിടി ഉൾപ്പടെ നിരവധി കേസ്സുകളിൽ പ്രതിയായ യുവാവിനെ ചോറ്റാനിക്കര പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമർദ്ദം പുറത്ത് വന്നത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തിരുന്നു.
Follow us on :
Tags:
Please select your location.