Mon May 19, 2025 3:10 AM 1ST

Location  

Sign In

ചിശ്തി-ഖാദിരി ത്വരീഖത്തിന്റെ കൊണ്ടോട്ടി മസ്‌ജിദുൽ ആരിഫ് നാളെ തുറന്ന് കൊടുക്കും

18 Feb 2025 09:54 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :ചിശ്തി-ഖാദിരി ത്വരീഖത്തിന്റെ ആത്മീയ ഗുരു ഖുതുബുൽ മശാഇഖ് നൂറുല്ലാ ശാഹ് നൂരി സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനിയുടെ ആഗ്രഹപ്രകാരം നിർമ്മിച്ച കൊണ്ടോട്ടി മസ്‌ജിദുൽ ആരിഫ് ഫെബ്രുവരി 19ന് നമസ്കാരത്തിന് തുറന്ന് കൊടുക്കും. കൊണ്ടോട്ടിയുടെ മഹനീയ ആത്മീയ സാംസ്‌കാരിക പൈതൃകത്തിന് മാറ്റ് കൂട്ടുമാറ് നിർമ്മിച്ച ഈ പള്ളി നാളെ മഗരിബ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് സയ്യിദ് അഹ്മദ് മുഹ് യുദ്ദീൻ ജീലാനി നൂരിശാഹ് സാനി ചിശ്‌തി-ഖാദിരി ഹൈദരാബാദ് വിശ്വാ സികൾക്ക് സമർപ്പിക്കും.ഇതോടനുബന്ധിച്ച് 19, 20(ബുധൻ, വ്യാഴം)തിയതികളിൽ ആത്മീയ തർബിയത്ത് ക്യാമ്പും ത്വരീഖത്ത് പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം മസ്‌ജിദുൽ ആരിഫ് അങ്കണമായ ആരിഫുദ്ദീൻ ജീലാനി നഗറിലും ആത്മീയ തർബിയത്ത് ക്യാമ്പ് അൽ-ആരിഫ് സുഹൂരിയ്യ നൂരിയ്യ ഖാൻഖാഹിലുമാണ് നടക്കുക.ബുധനാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക് തർബിയത്ത് ക്യാമ്പ് ആരംഭിക്കും.

7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സയ്യിദ് അഹ്‌മദ് മുഹ്‌യുദ്ദീൻ ജീലാനി ഉദ്ഘാടനം ചെയ്യും. നാനാക്കൽ മുഹമ്മദ് രചിച്ച 'ഖുബ്ബയുലെ നാട്ടിലെ ആത്മീയ മുന്നേറ്റം' എന്ന കൃതി ടി.വി. ഇബ്രാഹിം എം.എൽ.എക്ക് നൽകി ചടങ്ങിൽ പ്രകാശനം ചെയ്യും.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാന ങ്ങളിൽ നിന്നുമായി അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.സിൽസില നൂരിയ്യ സംസ്‌ഥാന പ്രസിഡന്റ് മൗലാന യൂസുഫ് നിസാമിശാഹ് സുഹൂരി,ജനറൽ സെക്രട്ടറി നവാസിശാഹ് സുഹൂരി എ.കെ.അലവി മുസ്ലിയാർ, നൂർ മുഹമ്മദ് ഫൈസി,സി.എം.അബ് ദുൽ ഖാദിർ മുസ്ലിയാർ മാണൂർ,മുഹ് യുദ്ദീൻകുട്ടി മുസ്ലിയാർ പെരുവയൽ,കെ.മൂസ മുസ്ലിയാർ,ഇബ്രാഹിം മുസ്ലിയാർ കുറ്റിക്കാട്ടൂർ,അബ്‌ദുൽ ഗഫൂർ മുസ്ലിയാർ പൊന്നാനി,അലവി വഹബി ഖാസിമി,ടി.പി. ഹുസൈൻ ബാഖവി, അബ്‌ദുൾ റഹീം മുസ്ലിയാർ പാറപ്പുറം,കാന്തപുരം മുഹമ്മദ് സഖാഫി,ഖാലിദ് സഖാഫി,ബിൻഅലി മാസ്‌റ്റർ,അബ്‌ദുൽ ലത്വീഫ് ജമാലി,മുഹമ്മദലി മദനി,പി.കെ.അബ്‌ദുറഹ്‌മാൻ മുസ്ലിയാർ ഏലംകുളം, അബ്ദുസ്സലാം നവാസി, ഡോ. മുനീർ നവാസി, അബ്‌ദുള്ള മുൻഷി കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.സ്ത്രീകൾക്ക് രാത്രി പൊതു സമ്മേളന പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യം അൽ-ആരിഫ് ഖാൻഖാഹിൽ ഏർപ്പെടുത്തിയിട്ടുണ്ട്.


വാർത്താസമ്മേളനത്തിൽ യൂസുഫ് നിസാമിശാഹ് സുഹൂരി,എ.കെ അലവി മുസ്ലിയാർ,നാനാക്കൽ മുഹമ്മദ്, ശംസുദ്ദീൻ ആരിഫി,ഹുസൈൻ നാനാക്കൽ,

പറമ്പാടൻ അബ്‌ദുൽ ലത്വീഫ് ഹാജി,എം. അഷ്റഫ് മാസ്‌റ്റർ,ബിൻ അലി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News