Thu Jul 17, 2025 9:57 PM 1ST
Location
Sign In
06 Dec 2024 19:02 IST
Share News :
മുക്കം:കുട്ടികളുടെ ഹരിത സഭ ചേർന്നു!ജനപ്രതിനിധികളോട് ചോദ്യശരങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ.മുക്കം നഗരസഭ സംഘടിപ്പിച്ച ഹരിത സഭയിൽ 22 വിദ്യാലയങ്ങളിലെ കുട്ടികളാണ് ജനപ്രതിനിധികളോട് ശുചിത്വമാലിന്യ സംസ്കരണ രംഗത്തെ നിലവിലെ അവസ്ഥയെ കുറിച്ചും ഭാവിയിൽ ഇത് എങ്ങനെ നേരിടും എന്നതിനെ കുറിച്ചും ചോദ്യശരങ്ങൾ ഉയർത്തിയത്.മാലിന്യസംസ്കര ണപ്രവർത്തനത്തിൽ വിദ്യാർ ഥികളുടെ പങ്കാളിത്തം ഉറപ്പാ 'ക്കാനും പൊതുശുചിത്വശീല ത്തിലേക്ക് എത്തിക്കാനുമായാണ് ഹരിതസഭ നടത്തിയത്. നഗരത്തിലെ 22 സ്കൂളുകളിൽ നിന്നായി 126 കുട്ടികളും അധ്യാപക രും പങ്കാളികളായി.മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിന്റെ ഭാഗമാ യായിരുന്നു ചർച്ച. മുക്കം ഇഎം എസ് ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായ ചടങ്ങ് ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയർപെഴ്സൺ അഡ്വ. ചാന്ദ്നി സ്വാഗതം പറഞ്ഞു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ പി ടി പ്രസാദ് മുഖ്യാതിഥി ആയിരുന്നു.
വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയങ്ങളിൽ മാലിന്യ സംസ്കരണ രംഗത്തുള്ള വിടവുകളെ കുറിച്ചും അവരുടെ നിർദ്ദേശങ്ങളും നഗരസഭ അധികൃതരുമായി ചർച്ച ചെയ്തു .മികച്ച അവതരണങ്ങൾക്കുള്ള സമ്മാന വിതരണവും നടന്നു. ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.