Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 09:15 IST
Share News :
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ നാലുദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയുകയും, സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ജിതിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കും.
ഇതിനോടകം തന്നെ പരമാവധി ശാസ്ത്രീയ തെളിവുകളും പോലീസ് സമാഹരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍. അന്വേഷണത്തിന്റെ 60 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി ഋതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ ബോസ് മരിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.
ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവന്‍ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്ന് പ്രതി പറയുന്നു. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഋതു ജയന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ഋതു ജയന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്ന് ഋതു ജയന്‍ കസ്റ്റഡിയില്‍ പൊലീസിന് മൊഴി നല്‍കിയത്.
Follow us on :
Tags:
More in Related News
Please select your location.