Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"നമ്മൾസ്" ചാവക്കാട് സോക്കർ ലീഗ് സീസൺ 1 സമാപിച്ചു

24 May 2025 02:54 IST

ENLIGHT MEDIA OMAN

Share News :

റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് സി എസ്സ്‌ എൽ സീസൺ 1 സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു. അൽ ഫനാർ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് എഫ് സി ജേതാക്കളായി. ഫൈസി ഫായിസ് ടോപ് സ്‌കോറർ ആയും, പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരത്തിന് ലാമിസ് ഇഖ്ബാലും അർഹരായി. 

സ്‌പോർട്സ് വിഭാഗം കൺവീനർ സലിം പാവറട്ടിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഉപദേശക സമിതി അംഗം ഫാറൂഖ് കുഴിങ്ങര ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അദ്യക്ഷത വഹിച്ചു. ഷാജഹാൻ ചാവക്കാട്, ഷാഹിദ് അറക്കൽ, ഫായിസ് ബീരാൻ, ഷഹീർ ബാബു, കബീർ വൈലത്തൂർ, ആരിഫ് വൈശ്യം വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഫൈസൽ തറയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. 

ഖയ്യൂം അബ്‌ദുള്ള, ഷെഫീഖ് അലി, സിറാജുദ്ധീൻ ഓവുങ്ങൽ, ഇജാസ് മാട്ടുമ്മൽ, റഹ്‌മാൻ ചാവക്കാട്, അലി പൂത്താട്ടിൽ, സയ്യിദ് ഷാഹിദ്, അൻവർ അണ്ടത്തോട്, നൗഫൽ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.



Follow us on :

More in Related News