Fri May 23, 2025 5:15 AM 1ST
Location
Sign In
02 May 2025 20:58 IST
Share News :
ചാവക്കാട്:രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ താളവിസ്മയങ്ങളോടെ തുടക്കം കുറിച്ചു.ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ,പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷാഹിർ,ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷാലിഹ ഷൗക്കത്ത്,ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,നഗരസഭ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം,പി.എസ്.അബ്ദുൽ റഷീദ്,അഡ്വ.എ.വി.മുഹമ്മദ് അൻവർ,ബുഷറ ലത്തീഫ്,നഗരസഭ 19-ആം വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ.യു.സലിൽ,ഒരുമനയൂർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ സുലേഖ ഖാദർ എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.കെ.പ്രസാദ് സ്വാഗതവും,നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ് നന്ദിയും പറഞ്ഞു.ഓൺ സ്റ്റേജ് വിഭാഗങ്ങളിൽ രണ്ട് സ്റ്റേജുകളിലായും ഓഫ് സ്റ്റേജ് വിഭാഗങ്ങളിൽ രണ്ടുവേദികളിലായും മത്സരങ്ങൾ അരങ്ങേറി.126 മത്സരാർത്ഥികൾ കുടുംബശ്രീ കലോത്സവത്തിന്റെ ആദ്യദിനത്തിൽ മാറ്റുരച്ചു.ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ മെയ് 11,12 തിയ്യതികളിലായി തൃശൂർ വെച്ചുനടത്തുന്ന ജില്ലാതല അരങ്ങ് കലോത്സവത്തിൽ മത്സരിക്കുവാൻ അർഹത നേടുകയും,വിജയികളാകുന്നവർക്ക് മെയ് 24,25,26 തീയതികളിൽ കോട്ടയത്ത് വെച്ച് നടത്തപ്പെടുന്ന അരങ്ങ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.