Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു.

23 May 2025 02:21 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ബ്ലഡ്‌ ഡോനെഷൻ സെന്ററുമായി സഹകരിച്ച് രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മെയ് 21 മുതൽ ലോക രക്തദാന ദിനമായ ജൂൺ 14 വരെയുള്ള കാലയളവിലാണ് ബ്ലഡ് ആൻഡ് പ്ലേറ്റ്ലെറ്റ് ഡോണേഷൻ പരിപാടി നടക്കുന്നത്.


ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ നൗഫൽ കട്ടുപ്പാറ രക്തം നൽകിയാണ് ഈ ഒരു മാസ കാലത്തോളം നീണ്ടുനിൽക്കുന്ന പരിപാടിക്ക് തുടക്കമിട്ടത്.


പരിപാടിയുടെ നേട്ടം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വിവിധ കമ്പനികളും സാമൂഹിക സംഘടനകളും സഹകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജാഫർ കമ്പാല, ട്രെഷറർ ഇർഫാൻ പകര മറ്റുഭാരവാഹികളായ സലീം ഇടശ്ശേരി, അനീസ് വളപുരം, ചാന്ദിഷ് പൊന്നാനി, നിയാസ് പുളിക്കൽ, വസീം അബ്ദുൽ റസാഖ്‌, രജീഷ് ബാബു എന്നിവർ നേതൃത്വം നൽകി 


രക്തം നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ:

70617949, 70618121, 55369891

Follow us on :

More in Related News