Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 17:55 IST
Share News :
തിരൂർ : തിരൂർ തുഞ്ചൻ ട്രസ്‌റ്റ് ചെയർമാനായി എഴുത്തുകാരൻ വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്‌ച ചേർന്ന ട്രസ്‌റ്റ് ജനറൽ ബോഡി ഏകകണ്‌ഠമായാണ് വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.
കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റാണ് വൈശഖാൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻനമ്പ്യാർ സ്മാരകം ചെയർമാൻ, കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം , ജനറൽ കൗൺസിൽ അംഗം, നിർവ്വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂൺ 27 ന് ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്‌സ്, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു. പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്, പൂർണിമ എന്നിവർ മക്കളും.
Follow us on :
Tags:
More in Related News
Please select your location.