Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വില്പനക്കാരൻ സെലിബ്രേഷൻ സാബു പിടിയിൽ

01 Nov 2025 23:28 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വില്പനക്കാരൻ സെലിബ്രേഷൻ സാബു പിടിയിൽ. സെലിബ്രെഷൻ സാബു എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ്

ചാർലി തോമസ് (47)നെയാണ് ചങ്ങനാശ്ശേരി  എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നാലുകോടി വളയംകുഴി ഭാഗത്ത്  നടത്തിയ  റെയ്ഡിൽ അറസ്റ്റ് ചെയ്തത്. 

204 കുപ്പികളിൽനിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽനിന്ന് കണ്ടെടുത്തു. 400 രൂപയുടെ മദ്യം 550  രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു. വളയം കുഴി മോസ്കോ ഭാഗത്ത്  റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വ്യാജമദ്യ വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുൻപ് നിരവധി തവണ പരിശോധനകൾ നടത്തിയെങ്കിലും മദ്യ ശേഖരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  

ഷാഡോ എക്സൈസ് അംഗങ്ങളായ കെ ഷിജു, പ്രവീൺ കുമാർ എന്നിവർ കമ്പനി  സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആൻ്റണി മാത്യു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ് ആർ, ഷിജു. കെ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ. ജി. നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ. ബി, എക്സൈസ് ഡ്രൈവർ സിയാദ് .ട എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News