Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഫിര്‍ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാനാകുമോ'? പരസ്യ വെല്ലുവിളിയുമായി പ്രതി ജിതിൻ ഭാസ്കര്‍

06 Jul 2026 10:54 IST

Jithu Vijay

Share News :

വടകര : കാഫിര്‍ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാനാകുമോ'? പരസ്യ വെല്ലുവിളിയുമായി പ്രതി ജിതിൻ ഭാസ്കര്‍. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി അയച്ചു എന്ന ആരോപണം തെളിയിക്കാൻ ജിതിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ കോണ്‍ഗ്രസുകാരും അവരുടെ മക്കളും അടക്കം ഇരുന്നൂറ്റമ്പതോളം പേരുണ്ടെന്നും, അതില്‍ ഒരു പത്തുപേർക്കെങ്കിലും താൻ ഈ സ്ക്രീൻഷോട്ട് അയച്ചതായി കാണിച്ചുതരാൻ സാധിക്കുമോ എന്നും ജിതിൻ ചോദിച്ചു. കേസ് കോടതിയില്‍ ആയതിനാലും പാർട്ടി നേതൃത്വം വിലക്കിയതിനാലും പലതും ഇപ്പോള്‍ പറയുന്നില്ലെന്നും, അങ്ങനെ തെളിയിച്ചാല്‍ കുറ്റം താൻ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ജിതിൻ ഫേസ്ബുക്കില്‍ കുറിച്ചു.


ജിതിൻ ഭാസ്കറിന്‍റെ കുറിപ്പ്


പറയാൻ ഒത്തിരി ഉണ്ട്


കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല. എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എൻറെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ 250 ഓളം ആളുകളുണ്ട് അതില്‍ തിരുവള്ളൂരിലെ അടിയുറച്ച കോണ്‍ഗ്രസുകാർ ഉണ്ട്.


ഹരിപ്രസാദ് സി കെ മുതല്‍ എന്റെ സുഹൃത്ത് അല്‍ അമീൻ വരെ, എന്റെ പ്രദേശത്തെ കോണ്‍ഗ്രസുകാരുടെ മക്കള്‍, കോണ്‍ഗ്രസ് ആയിട്ടുള്ള എൻറെ അയല്‍വക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച്‌ പോസ്റ്ററുകളും ഭരണമുള്ളപ്പോള്‍ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങള്‍ പങ്കുവെക്കാറുണ്ട്.


അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എൻറെ സുഹൃത്തുക്കള്‍ ആയിട്ടുള്ള കോണ്‍ഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റില്‍ ഉള്ള ആരുടെയെങ്കിലും കൈയില്‍നിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ? അങ്ങനെ കാണിച്ച്‌ തന്നാല്‍ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ..

Follow us on :

More in Related News