Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2026 17:28 IST
Share News :
മലപ്പുറം : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ പ്രതിഷേധമുയർത്തിയ യൂത്ത് ലീഗിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. അപേക്ഷ നല്‍കിയ എല്ലാവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പറഞ്ഞു. അടുത്തിടെ ചേർന്ന യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതിയിലാണ് മന്ത്രിമാർക്ക് രൂക്ഷവിമർശനം ഉയർന്നത്.
സ്റ്റാഫ് നിയമനത്തിലും മന്ത്രിമാരുടെ പെരുമാറ്റത്തിലും യൂത്ത് ലീഗ് ഉന്നയിച്ച അതൃപ്തിയെ പാടെ തള്ളുകയാണ് ലീഗ് നേതൃത്വം. പരാതി കാര്യമായി എടുക്കുന്നില്ലെന്നും അപേക്ഷ നല്‍കുന്ന എല്ലാവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്താൻ കഴിയില്ലെന്നും ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പറഞ്ഞു.
മന്ത്രിമാർ യൂത്ത് ലീഗ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് എത്തുന്നില്ലെന്ന പരാതിക്കും നേതൃത്വത്തിന് മറുപടിയുണ്ട്. ലീഗ് മന്ത്രിമാർ ഉപജാപങ്ങളുടെ പിടിയിലായെന്നും പാർട്ടിയെ ധിക്കരിച്ചാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നതെന്നും തുടങ്ങിയ വിമർശനങ്ങളാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തില്‍ ഉയർന്നത്.
Follow us on :
Tags:
More in Related News
Please select your location.