Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്യാമ്പസ് ക്രോണിക്കിൾ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.

26 Sep 2025 11:18 IST

UNNICHEKKU .M

Share News :



മുക്കം: ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും, വിദ്യാലയത്തിലെ വിവിധ പരിപാടികളും കോർത്തിണക്കി തയ്യാറാക്കിയ 'ക്യാമ്പസ് ക്രോണിക്കിൾ' ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി പ്രകാശനം നിർവഹിച്ചത്.

വിദ്യാഭ്യാസ വാർത്തകളും, സംഭവങ്ങളും, കുട്ടികളുടെ ചിന്തകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓൺലൈൻ വാർത്താബുള്ളറ്റിനാണ് 'ക്യാമ്പസ് ക്രോണിക്കിൾ'. സി.ബി.എസ്.ഇ. ന്യൂഡൽഹി അംഗീകാരമുള്ള ഈ വിദ്യാലയം കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് എന്നും പ്രോത്സാഹനം നൽകാറുണ്ട്. പ്രകാശന ചടങ്ങിൽ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൾ എം.ടി നജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു.. വൈസ് പ്രിൻസിപ്പാൾ പി.കെ ഹാജറ , ൈഫ്ല ഹൈ എച്ച്.ഒ.ഡി ഷംന , മാഗസിൻ എഡിറ്റർ ശോഭന സ്റ്റുഡൻ്റ് എഡിറ്റർ മുസാഫിർ അലി എന്നിവർ സംസാരിച്ചു.


പടം. ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ ക്യാമ്പസ് ക്രോണിക്കിൾ' ഡിജിറ്റൽ മാഗസിൻ പ്രകാശനം ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി നിർവ്വഹിക്കുന്നു.

Follow us on :

More in Related News