Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. ശ്രീദേവി ചാലക്കുടി നഗരസഭാ ഉപാധ്യക്ഷ

27 Feb 2025 11:56 IST

WILSON MECHERY

Share News :



ചാലക്കുടി : നഗരസഭാ വൈസ് ചെയർപേ ഴ്സൺ തിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. സ്ഥാനാർഥിയായി 22-ാം വാർഡിനെ പ്രതിനിധാനംചെയ്യുന്ന സി. ശ്രീദേവി (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി ഡി എഫ് ഒ എം വെങ്കിടേശ്വരൻ വരണാധികാരിയായിരുന്നു. മുൻ ചെയർമാൻ വി.ഒ. പൈലപ്പനാണ് സി.ശ്രീദേവിയുടെ പേര് നിർദ്ദേശിച്ചത്. ചെയർമാൻ ഷിബു വാലപ്പൻ പിന്താങ്ങി. 36 അംഗ കൗൺസിലിൽ 34 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. സി.ശ്രീദേവിക്ക് 28 ഉം എതിർ സ്ഥാനാത്ഥി ബിജി സദാനന്ദന് 6 ഉം വോട്ടുകൾ ലഭിച്ചു.

Follow us on :

More in Related News