Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പുതിയ തീവണ്ടി സർവ്വീസിന് സ്വീകരണമൊരുക്കി ബി ജെ പി

23 Jun 2025 19:05 IST

Jithu Vijay

Share News :

പാലക്കാട് : പാലക്കാട്-കോഴിക്കോട് റൂട്ടില്‍ പുതുതായി സർവീസ് തുടങ്ങിയ തീവണ്ടിക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം തീവണ്ടിക്ക് മുമ്പിൽ പ്രദർശിപ്പിച്ച് സ്വീകരണം നൽകി ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി. തീവണ്ടിക്ക് മുമ്പിൽ പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു. ശേഷം പൂമാലയിട്ട് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം തീവണ്ടിക്ക് മുമ്പിൽ പതിപ്പിച്ച്‌ പ്രശാന്ത് ശിവൻ ചിത്രത്തില്‍ ആരതി ഉഴിഞ്ഞു.


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ എന്നിവരും പാർട്ടി പ്രവർത്തകരും സ്റ്റേഷനിലെത്തിയിരുന്നു. ജില്ലാ സംസ്ഥാന ഘടകങ്ങള്‍ നിരന്തരമായി കേന്ദ്രറെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലബാർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായതെന്ന് നേതാക്കള്‍ പറഞ്ഞു.


കണ്ണൂർ-ഷൊർണൂർ അണ്‍റിസർവ്ഡ് സ്പെഷ്യല്‍ തീവണ്ടിയാണ് തിങ്കളാഴ്ച പാലക്കാട്ടുനിന്ന് ഓടിത്തുടങ്ങിയത്. 10.10-ന് കോഴിക്കോടുനിന്നെടുത്ത തീവണ്ടി 1.05-ന് പാലക്കാടെത്തി. ഉച്ചക്ക് 1.50-ന് പാലക്കാടുനിന്ന് തീവണ്ടി കണ്ണൂരിലേക്ക് പുറപ്പെട്ടു.

Follow us on :

More in Related News