Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 10:07 IST
Share News :
തിരുവനന്തപുരം : ഒക്ടോബർ 3, വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വീണ്ടുമൊരു ഭാരത് ബന്ദ് ആഹ്വാനം വരുമ്പോൾ
കേരളത്തെ ബന്ദ് ബാധിക്കുമോയെന്നും തുടർച്ചയായ നാല് ദിവസങ്ങള്‍ അവധി ആയിരിക്കുമോയെന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബില്‍ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) ആണ് ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ അടച്ചിട്ട് ബന്ദിനോട് സഹകരിക്കണമെന്നാണ് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാവരും പങ്കെടുക്കണമെന്നും ആഹ്വാനമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.