Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.27 കോടി രൂപ..

12 Nov 2025 12:31 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,27,33,992 രൂപ.കൂടാതെ 1കിലോ 977ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും,12 കിലോ 154 ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 11-ഉം നിരോധിച്ച ആയിരം രൂപയുടെ 8-ഉം അഞ്ഞൂറിൻ്റെ 40 കറൻസിയും ലഭിച്ചു.എസ് ബി ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇതിനുപുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,34,514 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 28,768 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 49,859രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 23,161രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 25,749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,23817 രൂപയും ലഭിച്ചു.

Follow us on :

More in Related News