Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 10:43 IST
Share News :
മലപ്പുറം : പ്രസ്ഥാനവുമായുള്ള ബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ മലപ്പുറത്ത് കുടുംബത്തിന് ഊര് വിലക്ക്. കൊരൂർ ത്വരിഖത്ത് എന്ന സംഘടനയിൽ മുമ്പ് പ്രവർത്തിക്കുകയും, പിന്നീട് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതിലാണ് ഊര് വിലക്ക് എന്ന ആരോപണം ഉന്നയിച്ച് കുടുംബം കൊണ്ടോട്ടി ഡിവൈഎസ്പിയ്ക്കും മഞ്ചേരി പോലീസിനും പരാതി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.
സംഘടനയുമായി ബന്ധം ഉപേക്ഷിച്ചതോടെ അവര്‍ക്ക് സംഘടനയിലെ സജീവ അംഗങ്ങളായി നില്‍ക്കുന്ന കുടുംബങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും സംഘടന തടയുകയാണെന്നാണ് ആരോപണം. ബന്ധുക്കളെ പോലും അവരുമായി സഹകരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഈ സംഘടനയില്‍ നിന്നും വിട്ടവര്‍ക്ക് സംഘടനയില്‍ അംഗമായി നിലനില്‍ക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആയവരുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ സാമൂൃഹ്യഭ്രഷ്ട് പോലെയുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്നാണ് ഒരു കുടുംബം ആരോപിച്ചിരിക്കുന്നത്.
എല്ലാവരും അകന്നു നിന്നുകൊണ്ട് സമുദായ വിലക്കും ഊരു വിലക്കും പോലെ ഭ്രഷ്ട് നടപ്പാക്കുന്നെന്നും സ്വന്തം വീട്ടിലെത്തി മാതാപിതാക്കളെ കാണുന്നതിന് പോലും വിലക്ക് നേരിട്ടെന്നും മാതാപിതാക്കളെ കാണാനെത്തിയപ്പോള്‍ കയ്യേറ്റം നേരിടേണ്ടി വന്നെന്നുമാണ് കുടുംബം വ്യക്തമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.