Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 12:29 IST
Share News :
നിലമ്പൂര്‍ : മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് അവിടെയുണ്ടായിരുന്ന നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്.
സംഭവത്തില്‍ എസ്ഡിപിഐ തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ് ഇത്തരം നീചമായ അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍ മുജിബ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
സംഭവത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതിക്രമം നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി, ജില്ല സമിതി അംഗം ഹമീദ് പരപ്പനങ്ങാടി സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.