Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാഗിങ്ങ് വിരുദ്ധ വാരം: ബോധവത്ക്കരണ സെമിനാർ നടത്തി.

16 Aug 2025 23:04 IST

UNNICHEKKU .M

Share News :


മുക്കം : യു.ജി.സിയുടെ നിർദ്ദേശപ്രകാരം ആഗസ്റ്റ് 12 മുതല്‍ 18 വരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന റാഗിംങ്ങ് വിരുദ്ധ വാരാചരണത്തിന്‍റെ ഭാഗമായി ദയാപുരം വിമിന്‍സ് കോളേജില്‍ ആന്‍റി റാഗിംങ്ങ് ബോധവത്കരണ സെമിനാർ നടത്തി. കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടർ ബൈജു തട്ടാരില്‍ ക്ലാസ്സ് നയിച്ചു.ആന്‍റി റാഗിംഗ് ആക്ട്, അതിന്‍റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍, വകുപ്പുകള്‍, നിയമലംഘനത്തിലെ ശിക്ഷാവിധികള്‍, സൈബർ ചതിക്കുഴികളില്‍അകപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.  

കോളേജ് ആന്‍റി റാഗിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി, അക്കാദമിക് ഡവലപ്മെന്‍റ് ഓഫീസർ രവി ജെ. ഇസഡ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥിപ്രതിനിധികളായ ഫിസ പർവീണ്‍ സ്വാഗതവും, ഫാത്വിമ സന നന്ദിയും പറഞ്ഞു.

പടം : MKM UC 2 ദയാപുരം വിമൻസ് കോളേജിൽ ആൻ്റി റാഗിങ്ങിനെ പറ്റി കുന്ദമംഗലം പോലിസ്സ് ഇൻസ്പക്ടർ ബൈജു തട്ടാരിൽ ബോധവത്ക്കരണ ക്ലാസ്സെടുക്കുന്നു

Follow us on :

More in Related News