Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യാറാണി എക്സ്പ്രസ്സിന് കൂടുതൽ സ്ലീപ്പർ കോച്ച് അനുവദിക്കുക-സതേൺ റയിൽവേ മാനേജർക്ക് നിവേദനം.

21 Jan 2025 10:57 IST

Jithu Vijay

Share News :

മലപ്പുറം : നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 16350/16349 രാജ്യാറാണി എക്സ്പ്രസ്സ് ട്രയിൻ ഇന്ന് മുതൽ രണ്ട് ജനറൽ കോച്ചുകൾ വർദ്ധിപ്പിച്ചു൦, രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ചും 14 കോച്ചുകളുമായി ഓടുകയാണ്. ആദ്യം മുതൽ തന്നെ ഇത് 14 കോച്ചുകളായിട്ടാണ് ഓടിയിരുന്നത്. സ്ലീപ്പർ കോച്ചുകൾ കുറച്ചത് കാരണമായി മലപ്പുറം, പാലക്കാട് ജില്ലയിലെ രാത്രി യാത്രക്കാർ പ്രയാസപ്പെടുമെന്നതിൽ ഒരു സ൦ശയവുമില്ല.


മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള മിക്കരോഗികളു൦ ആർ. സി. സി, മെഡിക്കൽ കോളേജ് എന്നിയിടങ്ങളിൽ

എത്തിച്ചേരുന്നതിന് ഈ ട്രയിനിനെയാണ്

ആശ്രയിക്കുന്നത്. ജനറൽ കോച്ചുകൾ വർദ്ധിപ്പിച്ചത് പകൽ സമയത്തു ഓടുന്ന ട്രയിൻ ആയിരുന്നു എങ്കിൽ മലപ്പുറം പാലക്കാട് എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ ക്ക് ഗുണപരമായിരുന്നു. ഈ ട്രയിൻ കടന്നു പോകുന്ന സ്റ്റേഷനിൽ എല്ലാം തന്നെ 18 കോച്ചുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ഈ ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകൾ വ൪ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് മലപ്പുറം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ കമ്മറ്റി മെമ്പറായ മലയിൽ മുഹമ്മദ് ഹസ്സൻ മാസ്റ്റർ സതേൺ റയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി.

Follow us on :

More in Related News