Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി യുവാവ് മുങ്ങി മരിച്ചു

20 May 2026 20:20 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് സൂറിന് സമീപം വാദി ഷാബിൽ നടന്ന അപകടത്തിൽ മുങ്ങി മരിച്ചു.

മസ്കത്തിലെ ഗ്ലോബൽ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കൽ സൗത്ത് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകൻ പത്തനംതിട്ട പന്തളം സ്വദേശി ആകർഷ് (22) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്.

മാതാവ്: ശ്രീകല ദേവി. ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു .പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം കെ.എം.സി.സി നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ രണ്ടിന് മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോവും.

Follow us on :

More in Related News