Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 09:09 IST
Share News :
അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. ആദ്യം ഇയാള്‍ സ്വന്തം മുത്തശ്ശിയെ തന്നെയാണ് കൊലപ്പെടുത്തിയത്. പിന്നീട് പിതാവിന്റെ ജേഷ്ഠ്യന്റെ വീട്ടിലെത്തിയ ഇയാള്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം കൂടി മനസില്‍ വച്ചാണ്. പണ്ട് തന്റെ അമ്മയെ ലത്തീഫ് അസഭ്യം പറഞ്ഞിരുന്നുവെന്നും അത് കൂടി തന്റെ മനസിലുണ്ടായിരുന്നെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.
ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഉറപ്പിച്ചെങ്കിലും താന്‍ മരിച്ചില്ലെങ്കിലോ എന്ന് കരുതി വീട്ടിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തന്നെ വിശ്വസിച്ച് വന്ന ഫര്‍സാന ഒറ്റയ്ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തുയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അഫാന്റെ വീട്ടില്‍ നിന്ന് മന്തിയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടടുത്തു. കൊലയ്ക്ക് മുന്‍പ് അഫാന്‍ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശി തന്നെയായ ഫര്‍സാനയും അഫാനയുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പ്രതി ആദ്യം കൊലപ്പെടുത്തിയതും സല്‍മാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു.
ഫര്‍സാന പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ദ്വാരമെന്ന് തോന്നിക്കുന്ന മുറിവുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ വന്നില്ല. ചുറ്റിക കൊണ്ട് നിരവധി തവണ അടിച്ചതിനാലാകാം അത്തരമൊരു മുറിവെന്നും ആശുപത്രിയിലുള്ള ജനപ്രതിനിധികള്‍ അറിയിച്ചു. അഫാന്റെ മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അരുംകൊലയ്ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. അഫാന്‍ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയായിരുന്നു. അഫാന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.