Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് റെയിൽവെഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.

18 Jul 2025 09:03 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്തനായി 

പരപ്പനങ്ങാടിയിലെത്തിയ DRM ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി. പൊന്നാനി ലോകസഭാ എം.പി

അബ്ദുസമദ് സമദാനിയും 

ഡി.ആർ എമ്മിനൊപ്പമുണ്ടായിരുന്നു.


മംഗള ലക്ഷദീപ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ, മാവേലി എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 

ജനശദാബ്ദി എക്സ്പ്രസ് കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രൈനുകൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി റെയിൽവെസ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക്

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിവേദനം നൽകി.



നിർദ്ദിഷ്ട ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക് റെയിൽവേക്ക് മുകളിലൂടെ ഫുട് ഓവർ ബ്രിഡ്ജ് ഉണ്ടാക്കാനുള്ള അനുമതിയും വേണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ തിരൂർ താനൂർ റോഡിൽ ഓടുന്ന ബസുകൾക്ക് നിർത്താനായി ബസ് ബേ സൗകര്യം ഏർപ്പെടുത്താൻ നഗരസഭക്ക് അനുമതി നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യവും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 


ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പെട്ടെന്ന് എത്തിച്ചേരാനായി കെട്ടിയ മതിൽ പൊളിച്ച് മാറ്റി വഴിക്ക് സൗകര്യം ചെയ്യണമെന്ന ആവശ്യത്തോട് രണ്ട് ദിവസത്തിനകം ചെയ്ത് തരാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും. 

അതിന്റെ അടിസ്ഥാനത്തിൽ യോഗം കഴിഞ്ഞ ഉടനെ അതിന് ചുമതപ്പെടുത്തിയ ഉദ്യോഗസ്ഥനുമായി സ്ഥലത്ത് പോയി പൊളിച്ച് മാറ്റുന്ന സ്ഥലം മാർക്ക് ചെയ്ത് വഴി ഒരുക്കാനുള്ള പരിഹാരവും ഉണ്ടാക്കാൻ സാധിച്ചുവെന്ന് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് അറിയിച്ചു.



Follow us on :

More in Related News