Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 10:39 IST
Share News :
കോട്ടക്കൽ : 2024 - 25 വര്‍ഷത്തെ കേരളോത്സവ പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ സമാപനം കുറിച്ച് "മീറ്റ്, ഗ്രീറ്റ് ആന്‍ഡ് ഈറ്റ് വിത്ത് ചാമ്പ്യന്‍സ്" പരിപാടി ബുള്ളറ്റ് ചെട്ടിയാംകിണര്‍ സംഘടിപ്പിച്ചത് ചെട്ടിയാം കിണറിന് വേറിട്ട അനുഭവമായി.
ഈ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച മത്സര തയ്യാറെടുപ്പില്‍ അരങ്ങിലും മൈതാനത്തുമായി മലപ്പുറം ജില്ലാ, താനൂര്‍ ബ്ലോക്ക് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് കേരളോത്സവങ്ങളില്‍ ആയി 130 ഓളം കലാ കായിക പ്രതിഭകള്‍ ആണ് അണി നിരന്നത്. എല്ലാ പ്രതിഭകളെയും ഒരു വേദിയില്‍ ഇരുത്തി ആദരിച്ച് അവരോടൊപ്പം ഒരു സായാഹ്നം ചിലവഴിച്ചു പരിപാടികള്‍ക്ക് സമാപനം കുറിക്കുകയാണ് ക്ലബ് ചെയ്തത്.
നേരത്തേ പഞ്ചായത്ത് കേരളോത്സവത്തില്‍ 385 പോയിന്റ് കരസ്ഥമാക്കി ബുള്ളറ്റ് ചെട്ടിയാം കിണര്‍ ആര്‍ട്സ് കിരീടം ചൂടിയിരുന്നു. മത്സരിച്ച എല്ലാ കായിക താരങ്ങള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ച സമാപന സമ്മേളനത്തില്‍ താനൂര്‍ ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ ശബീര്‍ ചുങ്കത്ത് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
കലാ കായിക സാംസ്കാരിക രംഗങ്ങൾ വ്യക്തി മുദ്ര പതിപ്പിച്ച പെരുമണ്ണ പഞ്ചായത്തിലെ പ്രഗത്ഭരായ ഡോ: മുസ്തഫ, ശാദില്‍ M, അനന്ദു TK, ശബീര്‍ ചുങ്കത്ത്, ജ്യോതിക ഗോപി എന്നിവരെ ബുള്ളറ്റ് ക്ലബ്ബിന്റെ സീനിയര്‍ അംഗങ്ങൾ മൊമെന്റോ നല്‍കി ആദരിച്ചു.
സിദ്ദിഖ് അരിക്കന്‍ ചോല സ്വാഗതം പറഞ്ഞ ചടങ്ങില്‍ സാബിര്‍ ഏലായി അധ്യക്ഷത വഹിക്കുകയും ക്ലബ് പാട്രോണ്‍ ഫസല്‍ MP ക്ലബിന്റെ ഈ വര്‍ഷത്തെ സാമൂഹിക സാംസ്കാരിക കായിക രംഗത്തെ സംഭാവനകള്‍, ഭാവി പദ്ധതികള്‍ പൊതു ജനത്തിന് മുമ്പിൽ അവതരിപ്പിച്ചപ്പോള്‍ ക്ലബിന്റെ പൂര്‍വ്വ കാലം, ചരിത്രം, വിസ്മൃതിയില്‍ ആണ്ട് പോയ പഴയ കാരണവന്‍മാര്‍ എന്നിവരെ അനുസ്മരിച്ചു ശ്രീ ഏലായി ശിഹാബ് നടത്തിയ അവതരണം സദസ്സില്‍ ആവേശം പടര്‍ത്തി.
ബുള്ളറ്റ് ക്ലബ് ആദ്യ കാല മെമ്പര്‍മാര്‍മാരായ ശ്രീ KK കുഞ്ഞ് മൊയ്തീന്‍, ഹംസ ക്ലാരി, ഷാഹുല്‍ ഹമീദ് N, മണ്‍സൂര്‍ PK, CC സൈതലവി, KK ഹുസൈന്‍ എന്നിവരുടെ സാന്നിധ്യം മാറ്റു കൂട്ടിയ ചടങ്ങ് വിഭവ സമൃദ്ധമായ ടീം ഡിന്നറിനു ശേഷമാണ് അവസാനിച്ചത്.
Follow us on :
Tags:
More in Related News
Please select your location.