Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 16:38 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി
നഗരസഭ ഒന്നാം ഡിവിഷനിലെ ചെട്ടിപ്പടി ഹാജിയാരകത്ത് ഹുസൈൻ കോയയുടെ കുടുംബം വീട്ടിലേക്ക് വഴിയില്ലാതെ ദുരിതം പേറുകയാണ്. മത്സ്യത്തൊഴിലാളിയായ ഇവർക്ക് ഭിന്ന ശേഷിക്കാരിയായ 18 വയസ്സ് കഴിഞ്ഞ പെൺകുട്ടിയാണുള്ളത്. വഴിയില്ലാത്തതു കാരണം പരപ്പനങ്ങാടി നഗരസഭ നൽകിയ വീൽ ചെയർ പോലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാണ്.
നടവഴിയായിട്ടുള്ള വഴിയിലൂടെ ഏകദേശം അര കിലോമീറ്റർ അധികം കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കുട്ടിയെ ചുമലിലേറ്റിയാണ് ആശുപത്രിയിലേക്കും മറ്റും കൊണ്ടു പോകുന്നത്. ശാരീരിക അസ്വസ്ഥത കൂടുതലുള്ള കുട്ടിയായതിനാൽ വളരെയധികം കഷ്ടപ്പെട്ടാണ് രക്ഷിതാക്കൾ കുട്ടിയെയും കൊണ്ട് പുറത്തു പോകുന്നത്. വഴികൊടു ക്കേണ്ടതിൽ ഒരു വ്യക്തതി മാത്രം തടസ്സം നിൽക്കുന്നത് കൊണ്ടാണ് വഴി കിട്ടാത്തതെന്നാണ് അയൽവാസികൾ പറയുന്നത്.
വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്നും അടിയന്തിരമായി നടപടിയുണ്ടാക്കണമെന്നും ഇവരെ സന്ദർശിച്ച ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ പ്രതിനിധിസംഘം പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ, വാർഡ് കൗൺസിലറും സ്ഥലവാസികളുമായി ചർച്ചകളും നടത്തിയിരുന്നു. തുടർന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത്, തിരൂരങ്ങാടി താലൂക്ക് വൈ. പ്രസിഡണ്ട് നിയാസ് അഞ്ചപ്പുര, എന്നിവരുടെ നേതൃത്വത്തിലാണ് തഹസിൽദാർക്ക് പരാതി നൽകിയത്
പ്രശ്ന പരിഹാരത്തിനായി സ്ഥലം സന്ദർശിക്കാനും ഭൂ ഉടമകളുമായി ചർച്ച ചെയ്യാനും പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ, കൗൺസിലർ, രാഷ്ട്രീയ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് തഹസിൽദാർ സാദിഖ് പി ഓ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.