Tue Dec 12, 2023 10:56 PM 1ST

Location  

Sign In

55-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ - മമ്മൂട്ടി, മികച്ച നടി - ഷംല ഹംസ

03 Nov 2025 18:40 IST

Jithu Vijay

Share News :

തൃശൂർ : 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മഹാനടൻ മമ്മൂട്ടിയ്ക്ക് ലഭിച്ചു. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഷംല ഹംസയ്ക്ക് ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.


മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം 'പ്രേമലു' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി.


മികച്ച ചലച്ചിത്ര ഗ്രന്ഥം: പെണ്‍പാട്ട് താരകള്‍, രചയിതാവ് സി. മീനാക്ഷി

പ്രത്യേക ജൂറി പരാമർശം – ചിത്രം- പാരഡൈസ്- നിർമാതാവ്- ആന്റോ ചിറ്റിലപ്പള്ളി, അനിത ചിറ്റിലപ്പള്ളി, സംവിധാനം – പ്രസന്ന വിധാനഗൈ

സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം- പായല്‍ കപാഡിയ- ഓള്‍ വീ ഇമാജിൻ അസ് നൈറ്റ്.


മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി

മികച്ച വിഷ്വല്‍ എഫക്‌ട്: അജയന്റെ രണ്ടാം മോഷണം

മികച്ച ജനപ്രിയ ചിത്രം: പ്രേമലു

മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)

മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല)

മികച്ച വസ്ത്രാലങ്കാരം: സമീറ സനിഷ് (രേഖാ ചിത്രം, ബൊഗെയ്ൻ വില്ല)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്)

മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവിയർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)

മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം)

മികച്ച കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മല്‍ ബോയ്സ്)



മികച്ച സംഗീത സംവിധായകൻ:സുഷിൻ ശ്യാം

മികച്ച ഗാനരചയിതാവ്: ഹിരണ്‍ദാസ് മുരളി (വേടൻ) (മഞ്ഞുമ്മല്‍ ബോയ്സ്: വിയർപ്പുതുന്നിയിട്ട കുപ്പായം)

മികച്ച കഥാകൃത്ത്- പ്രസന്ന വിധാനഗൈ (പാരഡൈസ്)

മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ ജോസ്, അമല്‍ നീരദ്

മികച്ച തിരക്കഥാകൃത്ത്: ചിദംബരം

മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം) – ക്രിസ്റ്റോ സേവ്യര്‍ ( ഭ്രമയുഗം)

മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗെയ്ൻ വില്ല)

മികച്ച ശബ്ദ രൂപ കല്‍പ്പന – അഭിഷേക് നായർ, ഷിജിൻ മെല്‍വിൻ ഹട്ടൻ ( മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച ശബ്ദമിശ്രണം- ഷിജിൻ മെല്‍വിൻ ഹട്ടൻ, ഫസല്‍ എ ബക്കർ (മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച എഡിറ്റിങ്ങ് – സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)


മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം )

മികച്ച സ്വഭാവ നടി: ലിജോമോള്‍ (നടന്ന സംഭവം)

മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്സ്

മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ

മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച നടി(പ്രത്യേക ജൂറി പരാമർശം): ജ്യോതിർമയി (ബൊഗെയ്ൻ വില്ല)

മികച്ച നടൻ(പ്രത്യേക ജൂറി പരാമർശം): ടോവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം)

മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)

മികച്ച ഗായകൻ: ഹരിശങ്കർ( എആർഎം)

മികച്ച ഗായിക – സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയില്‍- അം അ)


തൃശൂർ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാൻ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂല്‍ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുൻപ് പൂർത്തിയായിരുന്നു. 128 എൻട്രികള്‍ ആണ് ഇക്കുറി വന്നത്.

Follow us on :

More in Related News