Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിമ്മിനി ടൂറിസം, ഡെസ്റ്റിനേഷന്‍ പദ്ധതിക്ക് 50 ലക്ഷം

18 Jul 2025 09:06 IST

Kodakareeyam Reporter

Share News :

വരന്തരപ്പിള്ളി : വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെക്കേ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖേന തയ്യാറാക്കി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു പദ്ധതിയ്ക്കായി എംഎല്‍എ യുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്ന് നേരത്തെ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ഇതിനു പുറമെ 2025  26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി ഒരുകോടി രൂപ അനുവദിക്കുകയും ഇതിന്റെ ഇരുപതുശതമാനം തുകയായ 20 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നിന്ന് സമര്‍പ്പിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും  അറിയിച്ചു. പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ചിമ്മിനി വനമേഖലയില്‍ വനം, ടൂറിസം, തദ്ദേശം, ജലവിഭവം, വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മികച്ച ടൂറിസം സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് പരിശ്രമിക്കുന്നത് എന്നും എംഎല്‍എ അറിയിച്ചു. ഇവിടെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടോയ്‌ലറ്റ് കെട്ടിടം നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്


Follow us on :

More in Related News