Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 11:46 IST
Share News :
"നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" എന്ന ആഹ്വാനവുമായി 36-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷനു വേണ്ടി പോട്ട ആശ്രമം ഒരുങ്ങിക്കഴിഞ്ഞു. 2025 മാർച്ച് 5 മുതൽ 9 വരെ രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെയാണ് കൺവെൻഷൻ നടത്തപ്പെടുക. ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അധ്യക്ഷൻ അംബ്രോസ് പുത്തൻവീട്ടിൽ കൺവെൻഷനിൽ ദിവ്യ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. സമാപന സന്ദേശം നൽകുന്നത് തലശ്ശേരി രൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവാണ്. കൺവെൻഷന്റെ വിവിധ ദിവസങ്ങളിലായി ഫാദർ സേവിയർ ഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാദർ മാത്യു നായ്ക്കാംപറമ്പിൽ വി.സി, ഫാദർ ജോർജ് പനക്കൽ വി.സി, ഒപ്പം വിൻസെൻഷൻ ധ്യാന ഗുരുക്കന്മാരും നേതൃത്വം നൽകും.
എല്ലാ ദിവസവും വിശുദ്ധ കുർബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും. കൺവെൻഷൻ സുഗമമായ നടത്തിപ്പിനായി ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക ഉച്ചയ്ക്ക് ലഘുഭക്ഷണം ഉണ്ട്. താമസസൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്‌താൽ ലഭിക്കുന്നതാണ്. ഒപ്പം മെഡിക്കൽ സപ്പോർട്ട് കൂടി കിടപ്പ് രോഗികൾക്ക് ധ്യാനിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ പോട്ട ആശ്രമത്തിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ ദിവസങ്ങളിൽ പോട്ട ആശ്രമം ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ സൂപ്പർഫാസ്റ്റ് ബസുകൾക്ക് സ്റ്റോപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കൺവെൻഷനിൽ നേരിട്ട് പങ്കെടുക്കുവാൻ കഴിയാത്തവർക്കായി പോട്ട വിഷൻ യൂട്യൂബ് ചാനലിലും പോട്ട വിഷൻ മൊബൈൽ ഉണ്ടായിരിക്കുന്നതാണെന്ന് അനുദിന പ്രാർത്ഥനാ ശുശ്രൂഷ ഡിറക്ടർ ഫാ. ഡെർബിൻ എട്ടിക്കാട്ടിൽ, ധ്യാന കേന്ദ്രം ഡിറക്ടർ ഫാ.ഫ്രാൻസിസ് കർത്താനം, കോ-ഓർഡിനേറ്റർ പോൾ അക്കര
എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും
9947853010, 04802708714
Follow us on :
Tags:
More in Related News
Please select your location.