Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 18:14 IST
Share News :
വൈക്കം. വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഹരിത ഓണം ഒന്നിച്ചോണം 2K25 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. അഗതി ആശ്രയകാർക്ക് ഓണക്കിറ്റ് ഓണക്കോടി വിതരണം, തിരുവാതിര കളി,സിനിമാറ്റിക് ഡാൻസ്,ഓണപ്പാട്ട്, ഓണസദ്യ,വടംവലി തുടങ്ങിയ പരിപാടികളും അരങ്ങേറി. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ, സ്ഥിരം സമിതി ചെയർമാന്മാരായ സോജി ജോർജ്, പി.കെ മണിലാൽ, അംഗങ്ങളായ ആൻസി തങ്കച്ചൻ, സ്വപ്ന മനോജ്, ബിന്ദു രാജു, ബീന, സഞ്ജയൻ, ശാന്തിനി, എഡിഎസ് സിഡിഎസ് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.