Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയിൽ ആദ്യമായി Pulsed Field Ablation (PFA) ചികിത്സ കോഴിക്കോട്ട്; ഹൃദയമിടിപ്പിലെ താളപ്പിഴവുകൾക്ക് അത്യാധുനിക പരിഹാരവുമായി മെട്രോമെഡ്

10 Jun 2026 10:48 IST

NewsDelivery

Share News :

ഇന്ത്യയിൽ ആദ്യമായി ഹൃദയമിടിപ്പിന്റെ താള പിഴവുകൾക്കുള്ള പൾസ്ഡ് ഫീൽഡ് അബ്ലേഷൻ (PFA) ചികിത്സ കോഴിക്കോട് മെട്രോമെഡ് മെട്രോമെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്ററിൽ ആരംഭിച്ചു

ലോകത്ത് ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ് സംബന്ധമായ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ഏട്രിയൽ ഫിബ്രുലേഷൻ ഹൃദയം വേഗത്തിലും ക്രമരഹിതമായും മിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നെഞ്ചിടിപ്പ്, ശ്വാസ തടസ്സം, ക്ഷീണം എന്നി ലക്ഷണങ്ങൾ ഇത് മൂലം നമുക്ക് അനുഭവപ്പെടാം സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നതിന്റെ മുഖ്യ കാരണം ഹൃദയത്തിലെ ഈ താളപിഴവാണ് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയിലേക്ക് ഇത് നമ്മെ കൊണ്ട് എത്തിച്ചേക്കാം.


ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാർഡിയലോളജിയിലെ ഏറ്റവും അതിനൂതന ചികിത്സാ രീതി ആണ് പൾസ്ഡ് ഫീൽഡ് അബ്ലേഷൻ (PFA)


കോഴിക്കോട് മെട്രോമെഡ് മെട്രോമെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്റർ ലെ സീനിയർ കാർഡിയോളജിസ്റ്റ് & ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപിയുടെ നേത്രത്തിൽ ആണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്


ഹൃദ്രോഗ ചികിത്സാ രംഗത്ത് ഒരു പുതു വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പൾസ്ഡ് ഫീൽഡ് അബ്ലേഷൻ (PFA)എന്ന ഈ അതിനൂതന ചികിത്സാ രീതി ഇന്ത്യയിൽ അവതരിച്ച ആദ്യ ദിവസം തന്നെ കേരളത്തിൽ നമ്മുടെ കോഴിക്കോട് കൊണ്ട് വരുകയും ഒറ്റ ദിവസം കൊണ്ട് മൂന്ന് രോഗികളിൽ അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മെട്രോമെഡ് ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു

Follow us on :

More in Related News