Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 12:13 IST
Share News :
കാഞ്ഞിരപ്പള്ളി. ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത് '
ആശുപത്രിയിൽ ചികിത്സയിലായ മുണ്ടക്കയം സ്വദേശിയായ സി.പി.ഐ പ്രാദേശീക നേതാവ് മോനിച്ചൻ കൊച്ചു പറമ്പിൽ വാങ്ങിയ മൂന്നു ബിരിയാണിയിൽ ഒന്നിലാണ് പുഴുവിനെ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരം ആശുപത്രി സൂപ്രണ്ട് , ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരെ അറിയിച്ചു. അവർ കാൻ്റീൻ സന്ദർശിച്ചു. വിവരം ബോധ്യപ്പെട്ടതിനെ തുടർന്നു കാൻ്റീൻ അടച്ചു പൂട്ടി.
കാൻ്റിനിലെ ഭക്ഷണത്തിനെതിരെ മുൻപും വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ കാൻ്റീനിൽ പരാതി പറഞ്ഞാൽ മോശമായ ഇടപെടലായിരുന്നു വെന്നും പരാതിയുണ്ട്.
Follow us on :
Tags:
Please select your location.