Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമേരിക്കൻ തീരുവ: വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു

12 Aug 2025 15:08 IST

NewsDelivery

Share News :

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു. കയറ്റുമതി മേഖലയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കും. വാണിജ്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും കയറ്റുമതി കേന്ദ്രീകൃത മേഖലയുടെ ആവശ്യങ്ങളും നിലപാടും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഞങ്ങളൊപ്പമുണ്ടാകുമെന്ന് പ്രതിനിധികൾക്ക് ഉറപ്പ് നൽകി. 


ആഗോളവത്കരണം പരാജയപ്പെട്ടതിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിയുന്നത്. നമുക്ക് ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാം. ഇതിനായി ലോകകേരള സഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താനും സർക്കാർ ശ്രമിക്കും. വിവിധ കയറ്റുമതി കേന്ദ്രീകൃത മേഖലകളില്‍ നിന്നായി 100 ലേറെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലെ പരമാവധി നിർദേശങ്ങൾ സർക്കാർ മുഖവിലക്കെടുത്ത് പ്രവർത്തിക്കുന്നതാണ്.

Follow us on :

More in Related News