Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിടിയിൽ സ്പോർട്സ് ഡെന്റിസ്ട്രി സെന്റർ പ്രവർത്തനമാരംഭിക്കുന്നു

02 Aug 2025 12:15 IST

NewsDelivery

Share News :

കോഴിക്കോട് - കെ. എം.സി.ടി ഡെൻ്റൽ കോളേജും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ (IDA) അനുബന്ധ സ്ഥാപനമായ ഇന്ത്യൻ അക്കാദമി ഓഫ് സ്പോർട്സ് ഡെന്റിസ്ട്രിയുമായി (IASD) സഹകരിച്ച് കെഎംസിടി ഡെന്റൽ കോളേജിൽ കെഎംസിടി സ്പോർട്സ് ഡെന്റിസ്ട്രി സെന്റർ

പ്രവർത്തനം ആരംഭിക്കുന്നു.

കായികതാരങ്ങളുടെ ദന്താരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാനും സ്പോർട്സുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മുഖ ദന്ത പരിക്കുകളെപറ്റിയുള്ള അവബോധം, അവയുടെ പ്രതിരോധം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയിലുടനീളം സ്പോർട്സ് ഡെന്റിസ്ട്രി മേഖലയിൽ വിദ്യാഭ്യാസം, ഗവേഷണം, തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും വേണ്ടി കെഎംസിടി ഡെന്റൽ കോളേജിൽ സ്ഥാപിതമായ കെഎംസിടി സെന്റർ ഫോർ സ്പോർട്സ് ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം, 2025 ഓഗസ്റ്റ് 4 നു 11 മണിക്ക് മുക്കം കെഎംസിടി ഡെന്റൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ വി. അബ്ദുറഹിമാൻ അവർകൾ നിർവഹിക്കും.

സ്പോർട്സ് ഡെന്റിസ്ട്രിക്ക് ഇത്തരമൊരു സംഭാവന നൽകുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില സെന്ററുകളിലൊന്ന് എന്നതും കേരളത്തിലെ ആദ്യത്തെ സെന്റർ എന്നതുമായ ബഹുമതികൾ കെഎംസിടി സെന്റർ ഫോർ സ്പോർട്സ് ഡെന്റിസ്ട്രിക്കുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ അക്കാദമി ഓഫ് സ്പോർട്സ് ഡെന്റിസ്ട്രിയുമായി ധാരണപത്രം ഒപ്പുവെക്കൽ ചടങ്ങും, സ്പോർട്സ് ഡെന്റിസ്ട്രി ആസ്പദമാക്കി ഒരു സയന്റിഫിക് സെഷനും സംഘടിപ്പിക്കുന്നു.

IDA സെക്രട്ടറി ജനറൽ ഡോ. അശോക് ഡി. ധോബ്ലെ, IDA മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. രവീന്ദ്രനാഥ് എം,ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ശാഖകളിൽ നിന്നുള്ള പ്രതിനിധികൾ, IASD അംഗങ്ങൾ, കായികതാരങ്ങൾ, ആരോഗ്യമേഖലയിലെ വിദഗ്ധർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

ഈയൊരു ചുവടുവെപ്പിലൂടെ കെഎംസിടി ഡെന്റൽ കോളേജ് വിദ്യാഭ്യാസം, ഗവേഷണം,നൂതന ചികിത്സാരീതികൾ, സാമൂഹ്യാരോഗ്യ

സംരക്ഷണം എന്നീ മേഖലകളിലെ തങ്ങളുടെ പങ്ക് കൂടുതൽ കരുത്തോടെ ഉറപ്പാക്കുന്നു.

കെ എം സി ടി ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ മനോജ്‌ കുമാർ കെ പി, ഓർത്തോടൊന്റ്റിക്സ് വിഭാഗം പ്രൊഫസർ & ഹെഡ് ഡോ ബിനു പുരുഷോത്തമൻ, അഡ്മിനിസ്ട്രേറ്റർ സുജാത എസ്, ഡോ അരുൺ പോൾ, ഡോ ടിം പീറ്റർ, ഡോ. നവ്യ ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News