Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണത്തല ഹൈസ്കൂൾ ശതാബ്ദി ആഘോഷത്തിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയതിൽ യൂഡിഎഫ് പ്രതിഷേധിച്ചു

31 May 2026 20:27 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മണത്തല ഹൈസ്കൂൾ ശതാബ്ദി ആഘോഷത്തിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധത്തോടെ അപലപിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് വ്യാപകമായി പണപ്പിരിവ് നടത്തി അഴിമതി നടത്താനാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയിട്ടുള്ളത്.കൗൺസിലിൽ പോലും ഉന്നയിക്കാതെ നഗരസഭ ഇത്തരമൊരു പരിപാടി നടത്തിയത് ഖേദകരമാണ്.ശതാബ്ദി ആഘോഷങ്ങളുടെ ഇന്ന് നടക്കുന്ന ഔദ്യോഗികമായ ഉദ്ഘാടന പരിപാടിയിലേക്ക് പ്രതിപക്ഷത്തെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.പ്രതിപക്ഷ മര്യാദ പാലിക്കാതെയാണ് ഭരണപക്ഷം പെരുമാറുന്നത്.വ്യാപകമായി അഴിമതി നടത്താനുള്ള ചെയർമാന്റെ നടപടിയെ നിയമ പരമായി നേരിടുമെന്ന് യുഡിഎഫ് പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ അധികാരികൾക്കും പരാതി നൽകുമെന്നും അറിയിച്ചു.ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News