Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 18:05 IST
Share News :
മുക്കം ( കോഴിക്കാട്)' : രണ്ട് മാസത്തിനിടയി സംഭവിച്ച രണ്ട് കപ്പൽ അപകടം മൂലവും, തിങ്കളാഴ്ച്ച ആരംഭിച്ച ട്രോളിംങ് നിരോധനം മൂലവും തൊഴിൽ നഷ്ട്ടപ്പെട്ട മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 25000/- രൂപ വീതം അടിയന്തിര ധനസഹായം അനുവദിക്കണമെ അഖില കേരള ധീവരസഭ കോഴിക്കോട് താലൂക്ക് നേതൃത്വയോഗം ആവശ്യപ്പെട്ടു. ട്രോളിംങ് നിരോധനം കഴിയുന്നത് വരെ മത്സ്യതൊഴിലാളികൾക്ക് 'ഇരുപത്തിയഞ്ച് കിലോ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങങ്ങളും സൌജന്യമായി നൽകുവാൻ സംസ്ഥാന വർക്കാർ തയ്യാറാകണം വിദ്യാഭ്യാസവർഷം ആരംഭത്തിൽ തന്നെ ഒ.ഇ. സി വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന സ്റ്റൈപ്പൻ്റും,ലാംപ്സം ഗ്രാൻ്റും, ഹോസ്റ്റൽ മെസ്സ് അലവൻസുകളും ഉടൻ വിതരണം ചെയ്യുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ഉന്നയിച്ചു..
താലൂക്ക് പ്രസിഡന്റ് പി.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് വി. സുധാകരൻ ഉൽഘാടനം ചെയ്തു
ധീവര മഹിളാ സഭ സംസ്ഥാന വൈസ്പ്രസിഡൻ്റ് ലത വടക്കേടത്ത് രാജു കുന്നത്ത്, കെ. കമലാക്ഷൻ, കെ സത്യാനന്ദൻ, രവീന്ദ്രൻ മഠത്തിൽ, ഷിജു എം , വിനോദ് ചെറുത്ത്, സജീവൻ ബേപ്പൂർ, സോണി വി, ടി.കെ അഖിലേഷ് , ഹേമ്ജിത്ത് ബേപ്പൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.