Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

29 May 2025 08:53 IST

Kodakareeyam Reporter

Share News :




കൊടകര : നന്തിക്കര സ്വദേശി പൂത്താടന്‍ വിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നെല്ലായിയിലെ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടി്ച്ച മൂന്നുപേരെ കൊടകര പോലീസ് അറസ്റ്റുചെയ്തു. പട്ടാമ്പി രായമംഗലം സ്വദേശികളായ പള്ളത്ത് കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (25) വേങ്ങപറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (22) എറണാകുളം പറവൂര്‍ പുത്തന്‍കടപ്പുറം ദേശത്ത് നിവാസ് വീട്ടില്‍ വിപിന്‍ദാസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

നെല്ലായിയിലുള്ള വര്‍ക്ക് ഷോപ്പിനു മുന്നില്‍  റിപ്പയറിങ്ങിനായി സൂക്ഷിച്ചിരുന്ന ഹോണ്ട യൂണികോണ്‍, ബജാജ് സി ടി 100 എന്നീ ബൈക്കുകളാണ് കഴിഞ്ഞ 12ന് രാത്രി 7.30നും  13ന് രാവിലെ 9.30 നും ഇടയില്‍ മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി കേന്ദീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കുകള്‍ പിക്കപ്പ് വാനില്‍ കയറ്റി കൊണ്ട് പോയതായി കണ്ടെത്തി.  വാഹനം പട്ടാമ്പി ഭാഗത്തേക്ക് പോയതായി വിവരം കിട്ടിയത് അനുസരിച്ച് അന്വേഷണം പുരോഗമിക്കവെ കൊടകര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. കെ. ദാസിന്റെ നേതൃത്വത്തിലുള്ള ടീം പട്ടാമ്പിയിലേക്കുള്ള പോകുന്നതിനിടെ വിയ്യൂരില്‍ വെച്ച് പിക്കപ്പ് വാന്‍ എതിരെ വരുന്നത് കണ്ടെത്തി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതില്‍ സംശയം തോന്നി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിലായ വിപിന്‍ എന്നയാള്‍്ക്ക് പല ജില്ലകളിലായി 25 ഓളം മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വിപിനും റാഷിദും ചേര്‍ന്ന് എടുക്കുന്ന വാഹനങ്ങള്‍ ശ്രീജിത്ത് പാര്‍ട്‌സ് ആക്കി പട്ടാമ്പിയിലെ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്. 

കൊടകര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. കെ .ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് മാത്യു, എഎസ്‌ഐ ആഷ്‌ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു വര്‍ഗ്ഗീസ്, ഡെനിന്‍ , ദിലീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത് , ആഷിഖ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


Follow us on :

More in Related News