Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി ഖത്തറിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആയിരങ്ങളെത്തി.

11 Apr 2024 05:25 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ: തുടർച്ചയായ രണ്ടാം വർഷവും ഖത്തറിലേ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥന സംഘടിപ്പിച്ചപ്പോൾ ആയിരക്കണക്കിന് വിശ്വാസികളാണ് അവിടെ ഒത്തുകൂടിയത്. ഫിഫ ലോകകപ്പ് ഖത്തർ 2022 വേദിയിൽ വിശുദ്ധ റമദാൻ മാസത്തിൻ്റെ സമാപനം കുറിക്കുന്ന പ്രാർത്ഥനയിൽ എല്ലാ പ്രായത്തിലുമുള്ള അംഗങ്ങളും പങ്കെടുത്തു. ഏകദേശം 34,000-ത്തോളം പേർ പ്രാർത്ഥനയ്ക്കായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഖത്തർ ഫൗണ്ടേഷൻ്റെ മിനറെറ്റീൻ സെൻ്ററിന്റെയും എൻഡോവ്‌മെൻ്റ് മന്ത്രാലയത്തിന്റെയും ഏകോപനത്തിലാണ് പ്രാർത്ഥനാസംഗമം നടന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥനയും ഇവിടെ നടത്തി.

Follow us on :

More in Related News