Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 19:18 IST
Share News :
മേപ്പയ്യൂർ:മരുതം തിയറ്റർ ഗ്രൂപ്പ് ആലപ്പുഴ അവതരിപ്പിക്കുന്ന സംഗീത നാടക അക്കാദമി അവാർഡ് നേടിയ ശ്രദ്ധേയമായ നാടകം ഏപ്രിൽ 25 വെള്ളിയാഴ്ച 7 മണിക്ക് മേപ്പയ്യൂരിൽ അരങ്ങേറും. കലാകാരൻമാരുടെ കൂട്ടായ്മയായ റിഥം മേപ്പയ്യൂരാണ് സംഘടിപ്പിക്കുന്നത്. മനോഹരമായ അരങ്ങിന്റെ പരിചരണം കൊണ്ട് സുന്ദരമായ ഒരു കാഴ്ചാനുഭവം കൂടിയാണീ നാടകം. ഒന്നിനൊന്നു മികച്ച അഭിനേതാക്കൾ. പ്രത്യേകിച്ച് മാടനായ ജയചന്ദ്രൻ തകഴിക്കാരനും മാടന്റെ തന്ത്രി കുഞ്ഞനായി വേഷമിട്ട ചലച്ചിത്ര താരം കൂടിയായ പ്രമോദ് വെളിയനാടും ഭാവപ്പകർച്ച കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.നോവലിൽ നിന്നും നാടകത്തിൻ്റെ സ്വരൂപം. കണ്ടെടുത്ത രാജ്മോഹൻ നീലേശ്വരത്തിൻ്റെ രചനയും ജോബ് മഠത്തിലിൻ്റെ രംഗഭാഷയും അനുപമമായ കരുത്തുള്ളതാണ്."എനിക്കെൻറെ മണ്ണും മക്കളെയും തിരിച്ചുതാ" എന്ന് മാടൻ്റെയും"ഞങ്ങൾക്ക് ഞങ്ങളുടെ മാടനെ തിരിച്ചു താ " എന്ന കുഞ്ഞൻ്റെയും നിലവിളി ഇന്ത്യയിലെ ആദിവാസി, ദലിത് , ബഹുജൻ സംസ്കൃതികളുടെ ആകെ പ്രതിഷേധത്തിന്റെ സമരശബ്ദമായി മാറുന്നുണ്ട് ഈ നാടകത്തിൽ.അഭിനയ മേന്മ കൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നാടകപ്രദർശനത്തിന് വിപുലമായ ഒരുക്കങ്ങളാണ് മേപ്പയൂരിൽ നടക്കുന്നത്. ടിക്കറ്റുകൾക്കായി ത താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 9497648288, 9048331235.
Follow us on :
Tags:
More in Related News
Please select your location.