Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 09:30 IST
Share News :
തിരൂരങ്ങാടി : സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാല്, ഏഴ് തുല്യതയുടെ മികവുത്സവ പരീക്ഷ ജിഎച്ച്എസ് തൃക്കുളം സ്കൂളിൽ വച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ പരപ്പനങ്ങാടി നഗരസഭ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തുടർ വിദ്യാകേന്ദ്രങ്ങൾ മുഖേന രജിസ്റ്റർ ചെയ്ത പഠിതാക്കൾക്കാണ് പരീക്ഷ നടത്തിയത്.
തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എം.അബ്ദുറഹ്മാൻകുട്ടി, പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി സുബൈദ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റിഫാ ഫത്താഹ്, ഷാഹിന തിരുനിലത്ത് എന്നിവർ പരീക്ഷാ കേന്ദ്രം സന്ദർശിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന പരീക്ഷയ്ക്ക് പ്രേരക് മാരായ എ.സുബ്രഹ്മണ്യൻ വിജയശ്രീ.വി. പി,എം കാർത്യായനി, രജിത. പി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്
Follow us on :
Tags:
More in Related News
Please select your location.