Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

14 Jul 2026 06:39 IST

Jithu Vijay

Share News :

പാലക്കാട് : വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവർ സഞ്ചരിച്ചതായി കരുതുന്ന പിക്കപ്പ് വാഹനം കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. ചെർപ്പുളശ്ശേരി വഴിയാണ് ഇവർ പോയതെന്നാണ് സിസി ടിവി കാമറകള്‍ വഴി നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം ഇവരുടെ വീട്ടില്‍നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.


കൃഷ്ണകൃപ വീട്ടില്‍ താമസിക്കുന്ന ബാബു ഭാസ്കർ (68) ഭാര്യ രമാദേവി(65) ഇവരുടെ മകനായ വിഷ്ണു (32) എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഈ കുടുംബത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാതായത്. സ്ഥിരമായി വീടിന് പുറത്തിറങ്ങാറുള്ള ഇവർ പെട്ടെന്ന് അപ്രത്യക്ഷരായതോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട് ദിവസങ്ങളായി പൂർണമായും പൂട്ടിക്കിടക്കുന്ന നിലയിലാണ്.


ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് പരാതി നൽകി. സംഭവത്തിൽ ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


കാണാതായ വ്യാഴാഴ്ച രാവിലെ മുതല്‍ മൂന്നുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണുള്ളത്. ഈ ഫോണുകളുടെ അവസാന ലൊക്കേഷൻ കാണിക്കുന്നത് ഇവരുടെ പനയൂരിലെ വീടിന്റെ പരിസരത്ത് തന്നെയാണെന്നത് സംഭവത്തിന്റെ ദുരൂഹത കൂടുതല്‍ വർധിപ്പിക്കുന്നു.


ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊർണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം നടത്തുന്നതിന്നിടയിലാണ് വഴിക്കടവ് ചുരത്തില്‍ വാഹനം കണ്ടെത്തിയത്.

Follow us on :

More in Related News