Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലത്ത് കേരളോത്സവ മത്സരങൾക്ക് തുടക്കമായി .

07 Dec 2024 18:44 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ക്രിക്കറ്റ് മത്സരങ്ങളോടെ നഗരസഭ

തല കേരളോത്സവ മസരങ്ങൾക്ക് തുടക്കമായി .

മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ കെ ജാനകീ ദേവി മത്സരങൾ ഉദ്ഘാടനം ചെയ്തു . സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷ സുനീറ മുജീബ് , ജനറൽ സൂപ്രണ്ട് മുരളി , ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു . രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ ആകെ 13 ടീമുകളാണ് മാറ്റുരക്കുന്നത് . പ്രാഥമിക റൗണ്ടിൽ 8 ഓവർ വീതവും ക്വാർട്ടർ ഫൈനൽ മുതൽ 10 ഓവറുകളിലുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . ആദ്യ ദിനമായ ഇന്ന് 7 ടീമുകൾ കളത്തിലിറങ്ങി . 17 വരെയാണ് ഒറ്റപ്പാലം നഗരസഭയിലെ കേരളോത്സവ മത്സരങ്ങൾ .

Follow us on :

More in Related News