Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും സംരക്ഷിക്കാൻ നിയമഭേദഗതി വേണം -കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റി.

26 Oct 2024 21:04 IST

WILSON MECHERY

Share News :

തൃശ്ശൂർ:

കേരളത്തിലെ ഉത്സവ- പെരുന്നാൾ - നേർച്ച ആഘോഷങ്ങളിലെ വെടി കെട്ടും ആനയെഴുന്നള്ളിപ്പും നിലനിർത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമ ഭേദഗതി നടത്തണമെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സർക്കാരുകളോട് ആവശ്യപ്പെട്ടു. വെടിക്കെട്ട് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ആഘോഷങ്ങളിലെ വെടിക്കെട്ടിൻ്റെ മരണമണിയായി മാറി കഴിഞ്ഞു. തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ ഒരു ആരാധനാലയത്തിലും പുതിയ നിയമം പാലിച്ച് വെടിക്കെട്ട് നടത്താൻ കഴിയില്ല. 2017 ൽ തൃശ്ശൂർ എരുമപ്പെട്ടിയിൽ പരമ്പരാഗത വെടി കോപ്പുകൾ നിർമ്മിക്കാൻ പെസോയുടെ അംഗീകാരത്തോടെ ആരംഭിക്കാമെന്ന് പറഞ്ഞ വെടിക്കോപ്പ് നിർമ്മാണ ശാല നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സൗകര്യമുള്ള സ്ഥലങ്ങളിൽ വെടിപുര സ്ഥാപിക്കാൻ തണ്ണീർതട നിയമത്തിൽ ഇളവ് അനവദിക്കണം. മാഗസിൻ സ്ഥാപിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പെസോ നിഷ്കർഷിക്കുന്ന എക്സ്പ്ലോസ്സീവ് വാഹനത്തിൽ വെടിക്കോപ്പുകൾ എത്തിച്ച് വെടിക്കെട്ട് നടത്താൻ സൗകര്യം ഒരുക്കണം. ദൂരപരിധി ചുരുക്കി പരമ്പരാഗത വെടിക്കോപ്പുകൾക്ക് പെസോ അംഗീകാരം നൽകണം. നിയമപരമായി വെടികെട്ടുകൾ നടത്താൻ സർക്കാർ നിയമ ഭേദഗതി കൊണ്ടുവരണം. പ്രതിഷേധ സംഗമം കുട്ടൻകുളങ്ങര ദേവസ്വം പ്രസിഡൻ്റ് സി.വിജയൻ ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റും ആറാട്ടുപുഴ ദേവസംഗമം സമിതി പ്രസിഡൻ്റുമായ എ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര വിഷയം അവതരിപ്പിച്ചു. രവീന്ദ്രനാഥ് കോട്ടയം, കെ മഹേഷ്, സുനിൽകുമാർ അന്തിമഹാളൻക്കാവ്, സതീഷ് ഉത്രാളിക്കാവ്, ടി.പി. ഗിരീശൻ എങ്കക്കാട്, വിനയൽ മച്ചാട്, എൻ ജെ ലിയോ പാവറട്ടി , സജീവൻ തിരുവാണിക്കാവ്, ബിജു ചാലക്കുടി,, ഗോവിന്ദൻ മാസ്റ്റർ വേലുപ്പിള്ളി, അനിൽ കെ നായർ മരട് കമ്മിറ്റി, പ്രകാശൻ പാലക്കാട്, സജീഷ് എറണാകുളം,രജേഷ് പല്ലാട്ട് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News