Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 15:10 IST
Share News :
വൈക്കം: തലമുറകളായി നമ്മുടെ നാട് ആർജ്ജിച്ച നന്മയുടെ പ്രകാശവഴികളിൽ ഇരുട്ടു പരക്കുന്ന വർത്തമാന കാലഘട്ടത്തിൽ ശാന്തിയുടെയും സൗഹൃദത്തിൻ്റെയും ഇത്തിരി വെളിച്ചവുമായി പ്രവർത്തിക്കുന്ന ഗാന്ധി ദർശൻ സമിതിക്ക് നാടിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് എം. സിന്ധു രാജ് പറഞ്ഞു. വർദ്ധിച്ചു വരുന്ന ലഹരിവിപത്തിനെതിരെ ഗാന്ധിദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ജയ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. വെച്ചൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ എം. സിന്ധു രാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ശ്രീരാമചന്ദ്രൻ ,റോജൻ മാത്യു, പ്രേംരാജ്, സി.ഡി. ജോസ്, ഒ.കെ.സഹജൻ, ജി.സുരേഷ് ബാബു , കെ. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.